ചിലര്‍ക്കിപ്പോഴും യജമാനന്മാര്‍ വെള്ളക്കാര്‍; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു‍

ന്യൂദല്‍ഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചില സംഘടനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു . വെള്ളക്കാരായ ഭരണാധികാരികളാണ് ചിലര്‍ക്കിപ്പോഴും യജമാനന്മാരെന്നും സുപ്രീംകോടതിയുടെയും ജനങ്ങളുടെയും തീരുമാനങ്ങള്‍ക്ക് അതീതമാണിതെന്നുമാണ് ഇവര്‍ ചിന്തിക്കുന്നതെന്നും റിജിജു വിമര്‍ശിച്ചു.

കൊളോണിയല്‍ ഹാങ്‌ഓവര്‍ ഇവരെ ഇപ്പോഴും പിന്‍തുടരുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇടതു യുവജനസംഘടനകളുടെയും ജിഹാദികളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിജിജുവിന്റെ പ്രതികരണം.

prp

Leave a Reply

*