സ്ഫടികം ആരാധകരോട് ഭദ്രന് പറയാനുള്ളത്; കഴിയുമെങ്കില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യണമെന്ന് സംവിധായകന്‍- Spadikam, Bhadran Mattel

മലയാളികളില്‍ ഇന്നും ആവേശം നിറയ്‌ക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ അണിയിച്ചൊരുക്കിയ സ്ഫടികം.

ആടുതോമയും കടുവ ചാക്കോ മാഷും മലയാളികള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മോഹന്‍ലാലിന്റെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കഥാപാത്രവും ആടുതോമ തന്നെ. ചിത്രത്തിലെ തോമാച്ചായന്റെ ഡയലോഗ് പറയാത്ത മലയാളികള്‍ ഇല്ലെന്നുവേണം പറയാന്‍. അത്രയധികം പ്രിയപ്പെട്ടതാണ് സ്ഫടികം എന്ന ചിത്രം മലയാളികള്‍ക്ക്. ഇപ്പോള്‍ ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം റീമാസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങിയതാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന സംസാരം. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

‘എന്നെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്‌ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ. സ്‌ഫടികം സിനിമയിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ എക്സൈറ്റിംഗ് ആയുള്ള കമന്റുകളും കണ്ടു. സന്തോഷം! അത് ഏതു തരത്തിലുള്ള റീമാസ്റ്ററിംഗ് ആണ് അവര്‍ ചെയ്തിരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല. അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല’.

‘ഞാന്‍ കൂടി ഉള്‍പ്പെട്ട ജിയോമെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്ബനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കല്‍ എക്സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള പെര്‍ഫക്‌ട് റീമാസ്റ്ററിംഗ് പ്രൊഡ്യൂസര്‍ ആര്‍. മോഹനില്‍ നിന്ന് വാങ്ങി തിയറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണ്. ചെന്നൈ, 4ഫ്രെയിംസ് സൗണ്ട് കമ്ബനിയില്‍ അതിന്റെ 4k atmos മിക്സിങ്ങും ആകര്‍ഷിക്കുന്ന തരത്തിലുള്ള ആഡ് ഓണുകളും ചേര്‍ത്തുകൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യുക’ എന്നാണ് സിനിമാ പ്രേമികളോട് സംവിധായകന്‍ ഭദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

prp

Leave a Reply

*