“അയാം ബാക്ക്!” ബലാത്സംഗക്കേസില്‍ അകത്തായ ടിക്ക്‌ടോക്ക് താരം വിനീത് മറുപടി റീല്‍സുമായി രംഗത്ത്

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ടിക്ക്‌ടോക്ക് താരം വിനീത് തന്റെ തിരിച്ചുവരവ് ആഘോഷിച്ച്‌ വീണ്ടും സോഷ്യല്‍മീഡിയയില്‍.

ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ‘കം ബാക്ക്’ വീഡിയോയുമായി എത്തിയത്.

വിനീത് ഇതിന് മുമ്ബ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെക്കുകയായിരുന്നു. ബെന്‍സ് കാറില്‍ നിന്നിറങ്ങുന്നതും സിഗരറ്റ് വലിച്ച്‌ നില്‍ക്കുന്നതുമാണ് ‘കം ബാക്ക്’ വീഡിയോയിലുള്ളത്. “ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോള്‍ന്മാര്‍ക്ക്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇയാള്‍ പങ്കുവെച്ചിരിക്കുന്നത്. “അകത്തോട്ട് കയറ്റിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ” എന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ ജയിലില്‍ പോകാന്‍ കാരണമായവര്‍ക്കും അത് ആഘോഷിച്ചവര്‍ക്കുമുള്ള മറുപടിയെന്ന രീതിയിലാണ് വിനീത് തന്റെ പഴയ റീല്‍സ് പങ്കുവെച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിനീതിനെ പോലീസ് പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ മോഷണക്കേസ് ഉള്‍പ്പെടെ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്.

prp

Leave a Reply

*