വി​ഴി​ഞ്ഞ​ത്ത് സംഘര്‍ഷാവസ്ഥ ,ച​ങ്ങ​ല​പ്പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്നു,

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്തേ​ക്ക് ഇ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ്രതിഷേധമായി ക​ട​ന്നു.

ച​ങ്ങ​ല പൂ​ട്ട് ത​ക​ര്‍​ത്ത് വ​ലി​യ ഇ​രു​മ്ബ് ഗേ​റ്റ് തു​റ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തു​റ​മു​ഖ​ത്തി​ന് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

വി​ഴി​ഞ്ഞം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. 1,500ഓ​ളെ ആ​ളു​ക​ള്‍ ഇ​ന്ന് ഇ​വി​ടെ​യെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ഷേ​ധ​ക്കാ​രെ ആ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞി​ട്ടി​ല്ല. പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ച്ചാ​ണ് പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ​യും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​ന​മാ​ണ് തു​റ​മു​ഖ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം ന​ട​ക്കു​ന്ന​ത്. ത​ങ്ങ​ളു​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും പു​റ​കോ​ട്ട് പോ​കി​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നി​ല​പാ​ട്.

The post ‘പിന്നോട്ടില്ല..’; ച​ങ്ങ​ല​പ്പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്നു, വി​ഴി​ഞ്ഞ​ത്ത് സംഘര്‍ഷാവസ്ഥ first appeared on

prp

Related posts

Leave a Reply

*