തൃശ്ശൂര്‍: നാട്ടാനകളുടെ എണ്ണം കുറഞ്ഞത് ആനയെഴുന്നെള്ളിപ്പ് ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആസാം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ളത് കേരളത്തിലാണ്. https://youtu.be/Koz8C5h5bj0
എന്നാല്‍ കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി നാട്ടാനകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഗവേഷകര്‍. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ പൂരം അടക്കമുള്ള കേരളത്തിലെ പൂരങ്ങളും ഉത്സവങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ആന എഴുന്നെള്ളിപ്പുകള്‍ കാലക്രമേണ നിലച്ചു പോകുമെന്ന് ഉത്സവപ്രേമികള്‍ ആശങ്കപ്പെടുന്നു.
ആനകളെ സംസ്ഥാനങ്ങള്‍ മാറി കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതും സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. നാട്ടാനകളെയും കാട്ടാനകളെയും ഒരുപോലെയാണ് നിയമത്തില്‍ പരിഗണിക്കുന്നത്. നാട്ടാനകള്‍ക്ക് പ്രത്യേക ചട്ടം വേണമെന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഉത്സവാഘോഷങ്ങളും എഴുന്നെള്ളിപ്പുകളും ഉപേക്ഷിച്ചിരുന്നതിനെ തുടര്‍ന്ന് ആന ഉടമകളും തൊഴിലാളികളും കടുത്ത ദുരിതത്തിലായിരുന്നു. നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഈ വര്‍ഷം ഉത്സവങ്ങളും പൂരങ്ങളും കൊവിഡിന് മുമ്ബുള്ളതുപോലെ ആഘോഷിക്കാമെന്ന സ്ഥിതി വന്നപ്പോഴാണ് നാട്ടാനകളുടെ കുറവ് വലിയ പ്രതിസന്ധിയായത്. ‘ക്യാപ്റ്റീവ്ബ്രീ ഡിങ്പ്രോഗ്രാം’ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലുള്ള നിയമ തടസം മാറ്റിയാല്‍ പ്രശ്നത്തിന്ഏറെക്കുറെ പരിഹാരമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആന ക്യാമ്ബുകളില്‍ പ്രസവം നടക്കുമ്ബോള്‍ കേരളത്തില്‍ ഇതിനുള്ള സാഹചര്യമില്ല. തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ മനുഷ്യരോട് ഇണങ്ങി കഴിയുന്ന ആനപരിപാലന കേന്ദ്രങ്ങളില്‍
80ഓളം ആനക്കുട്ടികള്‍ പിറക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കേരളത്തിലെ ആന സംരക്ഷണ കേന്ദ്രങ്ങളില്‍ ഇതിനുള്ള
സൗകര്യം ഒരുക്കുന്നില്ല. കാടുകളില്‍ നിന്ന് കിട്ടുന്ന ആനക്കുട്ടികളെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്. ശാസ്ത്രീയ പരിചരണ രീതിയിലൂടെ ആനകളുടെ സംരക്ഷണം ഉറപ്പാക്കിയാലേ പൈതൃക മൃഗത്തെ ഐയുസിഎസിന്റെ ചുവപ്പുപട്ടികയിലെ വംശനാശ ഭീഷണി നേരിടുന്ന ഗണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകൂ.
നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുന്നില്‍. നാട്ടാന പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി ഉത്സവങ്ങളുടെ നിലനില്പ്പില് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളിലൊരാളായ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അടുത്തിടെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്മന്ത്രി ഭൂപേന്ദര്‍ യാദവി നിവേദനം നല്‍കിയിരുന്നു. ആചാരാനുഷ്ഠാന പ്രകാരമുള്ള പൂരങ്ങള്‍ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതിന്റെ ആശ്വാസത്തിലാണ് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍.

