കെജിഫ് 2 എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .എന്നാല്‍,ഇപ്പോഴിതാ റോക്കിക്കും കൂട്ടര്‍ക്കും നേടാനായത് 550 കോടി രൂപയാണ് .റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്സ് ഓഫീസിനെ തകര്‍ത്ത് ഭീമമായ കളക്ഷന്‍ സ്വന്തമാക്കിയത്. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറി. കൂടാതെ റിലീസായതിന് ശേഷം ഒരു ദിവസം പോലും കെജിഎഫിന്റെ പ്രതിദിന കളക്ഷന്‍ 100 കോടിക്ക് താഴെയായിട്ടില്ല.

