മ​ണ​ല്‍ ക​ട​ത്തു​സം​ഘ​വും പോലീസും തമ്മിലുണ്ടായ വാ​ക്​​ത​ര്‍​ക്കം കലാശിച്ചത് കൈയേറ്റത്തില്‍ ; ഒരാള്‍ അറസ്​റ്റില്‍

തൃ​ക്കു​ന്ന​പ്പു​ഴ: മ​ണ​ല്‍ ക​ട​ത്തു​സം​ഘ​വും ​െപാ​ലീ​സും തമ്മിലുണ്ടായ വാ​ക്​​ത​ര്‍​ക്കം കലാശിച്ചത് കൈയേറ്റത്തില്‍ . സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ലാ​യി.
തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ര്‍ വ​ള​വ​നാ​ട് ഷാ​ന​വാ​സി​നെ​യാ​ണ്(34) തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പാ​നൂ​ര്‍ ചേ​ല​ക്കാ​ട് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത് .അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് എ​ത്തി​യ ​െപാ​ലീ​സ്​ പി​ടി​കൂ​ടു​മെ​ന്നാ​യ​തോ​ടെ സം​ഘം ​െപാ​ലീ​സു​മാ​യി വാ​ക്​​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്​ പ​രി​ക്കേ​റ്റ​തോ​ടെ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ ​െപാ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.ഇ​തോ​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ മ​ണ​ല്‍ നി​റ​ച്ച പെ​ട്ടി​വ​ണ്ടി​യു​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രു​ടൈ​ത​ന്ന്​ ക​രു​തു​ന്ന ര​ണ്ട് ബൈ​ക്കും ​െപാ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

prp

Leave a Reply

*