കണ്ണൂരില്‍ ആരു വീ​ഴും? ആരു വാഴും?

ക​ണ്ണൂ​ര്‍: വീ​ണ്ടു​മൊ​രു നി​യ​മ​സ​ഭ അ​ങ്ക​ത്തി​ന്​ അ​ര​ങ്ങു​ണ​രു​േ​മ്ബാ​ള്‍ ക​ണ്ണൂ​രി​ല്‍ ഇ​ക്കു​റി നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്​ ആ​രാ​കും? ഇ​രു​മു​ന്ന​ണി​ക​ളും ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ക​ണ്ണൂ​രി​െന്‍റ ചു​വ​പ്പി​ന്​ തി​ള​ക്കം കു​റ​യി​ല്ലെ​ന്ന്​ എ​ല്‍.​ഡി.​എ​ഫ്​ ആ​ണ​യി​ടു​േ​മ്ബാ​ള്‍ ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്​​ട​പ്പെ​ട്ട​ത്​ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫി​െന്‍റ അ​വ​കാ​ശ​വാ​ദം. ആ​കെ​യു​ള്ള 11 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ -എ​ട്ട്, യു.​ഡി.​എ​ഫ്​ -മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ 2016 തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ക്ഷി​നി​ല.

2011ല്‍ ​യു.​ഡി.​എ​ഫി​ന്​ അ​ഞ്ചു​സീ​റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ല്‍.​ഡി.​എ​ഫി​ന്​ ആ​റു​സീ​റ്റും ല​ഭി​ച്ചു. ക​ണ്ണൂ​ര്‍, കൂ​ത്തു​പ​റ​മ്ബ്​ സീ​റ്റു​ക​ളാ​ണ്​ 2016ല്‍ ​യു.​ഡി.​എ​ഫി​ന്​ ന​ഷ്​​ട​പ്പെ​ട്ട​ത്. അ​ത്​ തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫി​െന്‍റ പ​ട​പ്പു​റ​പ്പാ​ട്. അ​തേ​സ​മ​യം, കൂ​ത്തു​പ​റ​മ്ബും ക​ണ്ണൂ​രും നി​ല​നി​ര്‍​ത്തു​ക​യും ഒ​പ്പം അ​ഴീ​ക്കോ​ട്​ കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ എ​ല്‍.​ഡി.​എ​ഫ്​ നീ​ങ്ങു​ന്ന​ത്.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു​മു​മ്ബ്​ 2006ല്‍ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന 10 സീ​റ്റു​ക​ളി​ല്‍ എ​ട്ടും എ​ല്‍.​ഡി.​എ​ഫി​നാ​യി​രു​ന്നു. അ​ന്ന്​ ക​ണ്ണൂ​രും ഇ​രി​ക്കൂ​റും മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​ത്.

ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പ​നം ന​ട​ന്നി​ട്ടും ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ സം​ബ​ന്ധി​ച്ച വ്യ​ക്​​ത​മാ​യ ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ളി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തി​ര​ക്കി​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ചി​ത മു​ഖ​ങ്ങ​ള്‍ പ​ല​രും ഇ​ക്കു​റി ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ഇ​രി​ക്കൂ​റി​ല്‍ എ​ട്ടു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​ലെ കെ.​സി. ജോ​സ​ഫ്​ ഇ​ക്കു​റി രം​ഗ​ത്തു​ണ്ടാ​വി​ല്ല. ര​ണ്ടു​വ​ട്ടം തു​ട​ര്‍​ച്ച​യാ​യി ജ​യി​ച്ച ടി.​വി. രാ​ജേ​ഷ്, ജ​യിം​സ്​ മാ​ത്യു, സി. ​കൃ​ഷ്​​ണ​ന്‍ എ​ന്നി​വ​ര്‍​ക്ക്​ സി.​പി.​എം സീ​റ്റ്​ ന​ല്‍​കി​ല്ല. കെ.​വി. സു​മേ​ഷ്, ഡോ. ​വി. ശി​വ​ദാ​സ​ന്‍ തു​ട​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ്​ പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, ഇ.​പി. ജ​യ​രാ​ജ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ര്‍ ഇ​ക്കു​റി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ സ​തീ​ശ​ന്‍ പാ​ച്ചേ​നി, അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്, റി​ജി​ല്‍ മാ​ക്കു​റ്റി തു​ട​ങ്ങി​യ​വ​ര്‍ കോ​ണ്‍​ഗ്ര​സ്​ പ​ട്ടി​ക​യി​ല്‍ സ്​​ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​രി​ക്കൂ​റി​ല്‍ കെ.​സി. ജോ​സ​ഫി​നു​പ​ക​രം അ​ഡ്വ. സ​ജീ​വ്​ ജോ​സ​ഫി​നാ​ണ്​ സാ​ധ്യ​ത. ജി​ല്ല​യി​ല്‍ ലീ​ഗി​െന്‍റ ഏ​ക സീ​റ്റാ​യ അ​ഴീ​ക്കോ​ട്​ കെ.​എം. ഷാ​ജി ഇ​ല്ലെ​ങ്കി​ല്‍ പി.​കെ. ഫി​റോ​സ് വ​ന്നേ​ക്കും. മു​സ്​​ലിം ലീ​ഗി​ന്​ ഇ​ക്കു​റി ജി​ല്ല​യി​ല്‍ ര​ണ്ടാ​മ​തൊ​രു സീ​റ്റാ​യി കൂ​ത്തു​പ​റ​മ്ബ്​ കൂ​ടി ല​ഭി​​ക്കും. പ​ല പേ​രു​ക​ളും ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ലീ​ഗി​ല്‍ ധാ​ര​ണ​യാ​യി​ട്ടി​ല്ല.

prp

Leave a Reply

*