കൊച്ചി: ബിയര്‍ പാര്‍ലറില്‍ നിന്ന് ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകുന്നതിന് ഹൈക്കോടതിയുടെ അനുമതി. ഒരു ബിയര്‍ പാര്‍ലറില്‍ ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതിനും കുഴപ്പമില്ലായെന്ന് കോടതി
ചൂണ്ടിക്കാട്ടി. ഇത് അബ്കാരി ചട്ടങ്ങള്ക്കൊന്നും തന്നെ ഒരു തടസമല്ലായെന്നും കോടതി വ്യക്തമാകി. ഇപ്പോള്‍ മദ്യം ഹോട്ടലിന് പുറത്ത് കൊണ്ടുപോകാനുള്ള അനുമതിയില്ലായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഒരാള്‍ക്ക് 3.5 ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കുന്നതില്‍ തടസമില്ല, അഞ്ച് കുപ്പിവരെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാനും കഴിയുന്നതാണ്.


