ഇന്ത്യന്‍ ടിവി പരിപാടികള്‍ക്ക് പാകിസ്ഥാനില്‍ വിലക്ക്!

download (7)

പാകിസ്ഥാന്‍ ചാനലുകളിലും റേഡിയോയിലും ഇന്ത്യന്‍ പരിപാടികള്‍ക്ക് പാകിസ്ഥാന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇത് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അതോറിറ്റി  മുന്നറിയിപ്പ് നല്‍കി. 2006 കാലത്താണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്ഥാനില്‍ സംപ്രേഷണാനുമതി നല്‍കിയത്.  ഇന്ത്യയില്‍നിന്നുള്ള ടിവി പരിപാടികള്‍ വളരെ വര്‍ദ്ധിക്കുന്നു എന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് അതോറിറ്റി പറയുന്നു.  ഉറി ആക്രമണത്തിനു ശേഷം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗുരുതരമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിലപാട്.

 

prp

Leave a Reply

*