നരിയംപാറ പീഡനക്കേസ് പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി

നരിയംപാറ പീഡനക്കേസ് പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം ആരംഭിച്ചു. മുട്ടം ജില്ലാ ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനു മനോജാണ്.

നേരത്തെ, മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനുവിന്‍റെ പിതാവ് ആരോപിച്ചിരുന്നു. കേസില്‍ എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണമെന്ന് കോടതി വ്യക്തമാക്കി. നവംബര്‍ അഞ്ചിന് വൈകിട്ടാണ് 24 കാരനായ മനു മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂടാതെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

prp

Leave a Reply

*