ന്യൂഡല്‍ഹി: ബി.ജെ.പിക്കായി അങ്കത്തട്ടിലിറങ്ങിയ മുന്‍ ഗുസ്തിതാരം യോഗേശ്വര്‍ ദത്ത് പിന്നില്‍. ഹരിയാനയിലെ ബറോഡ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയ യോഗേശ്വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദുരാജിനോട് 3000 വോട്ടുകള്‍ക്ക് പിന്നിലാണ്.
ഇന്ത്യക്കായി ലണ്ടന്‍ ഒളിംപിക്സില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ റസ്ലിങ്ങില് യോഗേശ്വര്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്. 2010,2014 കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍നേടിയ യോഗേശ്വര്‍ 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ഗെയിംസിലും സ്വര്‍ണ മെഡല്‍ നേടി.
2019 സെപ്റ്റംബറിലാണ് യോഗേശ്വര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിന്‍െറ ശ്രീ കൃഷ്ണന് ഹൂഡ അന്തരിച്ചതിനെത്തുടര്‍ന്നാണ് ബറോഡയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

