അഞ്ചുവര്‍ഷംമുമ്ബ്​ മരിച്ച യുവാവി​െന്‍റ മൃതദേഹം പുറത്തെടുത്ത് പോസ്​റ്റ്​േമാര്‍ട്ടം ചെയ്യും

ആ​റാ​ട്ടു​പു​ഴ: മ​രി​ച്ചി​ട്ട് അ​ഞ്ചു​വ​ര്‍​ഷ​മാ​യ യു​വാ​വി​െന്‍റ കു​ഴി​മാ​ടം തു​റ​ന്നു​ള്ള പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കും. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ര്‍ പൂ​ത്ത​റ​യി​ല്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ (34) മൃ​ത​ദേ​ഹ​മാ​ണ് പു​റ​ത്തെ​ടു​ത്ത് പോ​സ്​​റ്റ്മോ​ര്‍​ട്ടം ചെ​യ്യു​ന്ന​ത്. ഇ​തി​െന്‍റ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍.​ഡി.​ഒ അ​റി​യി​ച്ചു.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ മു​സ്ത​ഫ​യു​ടെ ഭാ​ര്യ​യാ​യി​രു​ന്ന സു​മ​യ്യ​യു​ടെ ബ​ന്ധു പ​ല്ല​ന കൊ​ക്കാ​ടം ത​റ​യി​ല്‍ ഇ​ര്‍​ഷാ​ദ് ഹൈ​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി. ദു​രൂ​ഹ​മ​ര​ണ​മാ​ണെ​ന്ന് സു​മ​യ്യ​യും പൊ​ലീ​സി​ന് മൊ​ഴി​കൊ​ടു​ത്തി​രു​ന്നു. പാ​നൂ​ര്‍ വ​ര​വു​കാ​ട് ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ലാ​ണ് മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്​​റ്റ്മോ​ര്‍​ട്ടം ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍.​ഡി.​ഒ​യും തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സും പാ​നൂ​ര്‍ ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്ക് ക​ത്ത് ന​ല്‍​കി. എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് പ്ര​സി. അ​ഡ്വ. എം. ​ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.

2015 ന​വം​ബ​ര്‍ 15നാ​ണ് മു​സ്ത​ഫ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞ​ത്. അ​തി​നാ​ല്‍ പോ​സ്​​റ്റ്മോ​ര്‍​ട്ടം കൂ​ടാ​തെ​യാ​ണ് മൃ​ത​ദേ​ഹം പാ​നൂ​ര്‍ വ​ര​വു​കാ​ട് ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ര്‍​സ്ഥാ​നി​ല്‍ അ​ട​ക്കി​യ​ത്.

prp

Leave a Reply

*