പൗരത്വ വിഷയത്തിലും കശ്​മീര്‍ വിഷയത്തിലും എതിര്​; ബൈഡന്‍ മോദിക്ക്​ തലവേനയാകുമോ?

ന്യൂഡല്‍ഹി: വൈറ്റ്​ ​ഹൗസില്‍ നിന്നും ‘ഉറ്റ സുഹൃത്തെന്ന്​’ മോദി സ്വയം പ്രഖ്യാപിക്കുന്ന ഡോണള്‍ഡ്​ ട്രംപ്​ മാറി ജോ ബൈഡന്‍ എത്തു​േമ്ബാള്‍ കാര്യങ്ങള്‍ അത്ര ഗുണകരമാകാനിടയില്ല. പലപ്പോഴും ഇന്ത്യക്കെതിരെയുള്ള പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളിലിടം പിടിക്കാറുണ്ടെങ്കിലും മോദിയും ട്രംപും പരസ്​പരം പുകഴ്​ത്തുകയും ഉറ്റ സുഹൃത്തുക്കളാണെന്ന്​ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്​.

​എന്നാല്‍ ജോ​ ബൈഡന്‍ മോദിയു​ടെ ഗിമ്മിക്കുകള്‍ക്ക്​ ഒപ്പം നില്‍ക്കുമോ എന്ന്​ കണ്ടറിയണം. മോദി സര്‍ക്കാറിന്‍െറ നയങ്ങള്‍​ക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തിയയാളാണ്​ ബൈഡന്‍. ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥിയായിരിക്കവേ ബൈഡന്‍ സി.എ.എക്കും കശ്​മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാറിനെതിരായി പരസ്യമായി രംഗത്തെത്തിയിരുന്നു.

കശ്​മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന്​ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അസമിലെ പൗരത്വ രജിസ്​റ്റര്‍ നിരാശാജനകമാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ട്രംപിനായി വോട്ട്​ ചോദിക്കാന്‍ മോദി തന്നെ നേരി​ട്ടെത്തിയെങ്കിലും ഏറ്റവുമധികം ഇന്ത്യക്കാരുള്ളള അഞ്ച്​ സംസ്ഥാനങ്ങളില്‍ നാലിലും ജോ ബൈഡനായിരുന്നു വിജയം.

വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിന്​ ഇന്ത്യന്‍ വേരുകളുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിനോടുള്ള എതിര്‍പ്പ്​ തുറന്ന്​ പറഞ്ഞിരുന്നു. അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദേശ​ കാര്യമന്ത്രി ജയശങ്കറിനോട്​ കശ്മീര്‍ വിഷയത്തിലെ അതൃപ്​തി കമല വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി മികച്ച നയതന്ത്ര സ്ഥാപിക്കുമെന്ന്​ ബൈഡനും കമലയും പ്രഖ്യാപിച്ചിരുന്നെങ്കിലും വൈറ്റ്​ ഹൗസിലെ പുതിയ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്​ അത്ര ശുഭകരമാകില്ലെന്ന്​ അര്‍ത്ഥം.

prp

Leave a Reply

*