കാശ്‌മീരില്‍ ഒരു ഭീകരന്‍ കീഴടങ്ങി

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലെ ലാല്‍പോറ മേഖലയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച ഏറ്റമുട്ടലില്‍ ഒരു ഭീകരന്‍ കീഴടങ്ങി. മറ്റൊരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഒരു പ്രദേശവാസിക്കും ജീവന്‍ നഷ്ടമായതായി ജമ്മുകാശ്മീര്‍ പൊലീസ് അറിയിച്ചു.

ഏറ്റുമുട്ടല്‍ ഇന്നലെ രാത്രി വൈകിയും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പരിശോധന നടത്താനെത്തിയ സേനയ്ക്ക് നേരെ ഭീകരര്‍ വെടി വയ്ക്കുകയായിരുന്നു.
സേനയും സി.ആര്‍.പി.എഫും പൊലീസും സംയുക്തമായി ഭീകരര്‍ ഒളിച്ചിരിക്കുന്ന മേഖല പൂര്‍ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.

prp

Leave a Reply

*