ശ്രീനഗര്‍ : റിയാസ് നായ്കുവിനു ശേഷം ഹിസ്ബുളിന്റെ കശ്മീര്‍ തലവനായി ഘാസി ഹൈദറിനെ തെരഞ്ഞെടുത്തപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലന് പറഞ്ഞ ഒരു ഡയലോഗുണ്ട്. കിത്നേ ഘാസി ആയേ , കിത്നേ ഘാസി ഗയേ. ആറുമാസത്തിനകം ഘാസി ഹൈദറിനെ സൈന്യം വധിക്കുകയും ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള സുബൈര്‍ വാനിയാണ് ഹിസ്ബുളിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.
ആര്‍ട്ടിക്കിള്‍ 375 റദ്ദാക്കിയതിനു ശേഷം ഭീകരതയിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമാന്‍ഡര്‍ തലത്തിലുള്ള ഏഴോളം ഭീകരരെ ഈ വര്‍ഷം മാത്രം സൈന്യം വകവരുത്തിയിരുന്നു. നിലവില്‍ അറുപതില്‍ താഴെ ഭീകരര്‍ മാത്രമാണ് ഹിസ്ബുളിന് കശ്മീരിലുള്ളത്. ലഷ്കര്‍ ഇ തോയ്ബയുടെ ഭാഗമായി 89 ഭീകരരും ജെയ്ഷെ മുഹമ്മദിന്റെ ഭാഗമായി 52 ഭീകരരും അല്‍ ബദറിന്റെ 20 ഭീകരരുമാണ് സൈന്യത്തിന്റെ കണക്കനുസരിച്ച് കശ്മീരിലുള്ളത്.
വിദ്യാഭ്യാസവും വികസനവും ഇല്ലാത്തതാണ് കശ്മീരിലെ യുവാക്കള്‍ ഭീകരരാകാന്‍ കാരണമെന്ന വാദങ്ങളെ തീര്‍ത്തും തള്ളിക്കളയുന്നതാണ് സുബൈര്‍ വാനിയുടെ ജീവിതം. കുടുംബത്തിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരേയൊരാളാണ് സുബൈര്‍ വാനി.പാകിസ്താനില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള സുബൈര്‍ എപ്ലസ്പ്ലസ് ക്യാറ്റഗറിയിലുള്ള ഭീകരനാണ്.

