ന്യൂഡല്‍ഹി: അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക് ഇല്ലെന്ന് മനേക ഗാന്ധി വ്യക്തമാക്കി.
സുല്‍ത്താന്‍പുരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ ഭര്‍ത്താവ് സഞ്ജയ് ഗാന്ധിയും മകന് വരുണ്‍ ഗാന്ധിയും മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ഇക്കുറി വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
എസ്.പി-ബി.എസ്.പി സഖ്യം മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്തില്ല. പണത്തിനായി സീറ്റുകള്‍ വില്‍ക്കുന്നയാളാണ് മായവതി. അവര്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലം സീറ്റ് 15 കോടി രൂപ വാങ്ങിയാണ് കൈമാറിയതെന്ന് മനേക ഗാന്ധി ആരോപിച്ചു.