നേരിടാന്‍ തയ്യാര്‍: വി.എസ്‌

തനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ അത് നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയടക്കം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്ന ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

image

തന്നോട് കേസ് പറഞ്ഞ് തോറ്റവരാണ് പല പ്രമുഖരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. സോളാര്‍, ബാര്‍കോഴ, പാമോലിന്‍ കേസുകള്‍ ഉദാഹരണങ്ങളാണ്. അഴിമതിക്കാരെ പുറത്താക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*