കുടുംബ വഴക്ക്; മകന് പിന്നാലെ അമ്മയും ആ​ത്മ​ഹ​ത്യ ചെയ്തു

ത​ല​ശേ​രി: കുടുംബ വഴക്കില്‍ മനംനൊന്ത് മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ള്‍ റോ​ഡി​ല്‍ ഹ​ര്‍​ഷ നി​വാ​സി​ല്‍ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​(45) ആണ് മകന്‍റെ മരണം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഇന്ന് പു​ല​ര്‍​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പറമ്പി​ലെ കി​ണ​റ്റി​ല്‍ ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്താണ് പതിനെട്ടുകാരനായ ബി​ന്ദു​വി​ന്‍റെ മ​ക​ന്‍ അ​ഭി​ന്‍ രാ​ജ് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രിച്ചത്. ഫെബ്രുവരി 5 ആയിരുന്നു അഭിന്‍റെ മരണം. മ​ക​ന്‍ മ​രി​ച്ച​തി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ലാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ണ്ണൂ​ര്‍ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​ഭി​ന്‍ രാ​ജ്. അ​ഭി​ന്‍​രാ​ജ് മ​രി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മുമ്പ് മാ​താ​പി​താ​ക്ക​ളാ​യ ര​വി​യും ബി​ന്ദു​വും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടി. തുടര്‍ന്ന് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റിരുന്നു. എന്നാല്‍ സം​ഭ​വ​ത്തി​നു ശേ​ഷം ര​വി വീ​ട്ടി​ല്‍ വ​ന്നി​രു​ന്നി​ല്ല.

എന്നാല്‍ അഭിന്‍ മരിച്ചതോടെ നാട്ടുകാരുടെ മധ്യസ്ഥതയില്‍ ദന്പതികള്‍ക്കിടയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ബിന്ദുവും മരിച്ചത്. അ​ര്‍​ദ്ധ രാ​ത്രി​യി​ല്‍ ബി​ന്ദു​വി​നെ കി​ട​പ്പു​മു​റി​യി​ല്‍ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​ മൃതദേഹം പുറത്തെടുത്തു.

prp

Related posts

Leave a Reply

*