തമിഴ്നാട്ടില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ പട്ടികയായി. തമിഴ്നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 25 സീറ്റുകളിലായാണ് സിപിഐ എം തമിഴ്നാട്ടില്‍ മത്സരിക്കുക. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ സൌന്ദര്‍രാജന്‍ പെരമ്പൂരില്‍നിന്നും യു വാസുകി മധുര വെസ്റ്റില്‍നിന്നും കെ ബാലകൃഷ്ണന് ചിദംബരത്തുനിന്നും ജനവിധി തേടും.
തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ തങ്കവേലു (തിരുപ്പൂര്‍ സൌത്ത്), എ ലാസര്‍ (പെരിയകുളം), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഭീംറാവു (മധുരവോയല്‍), പി സുഗന്ധി (ടിവികെ നഗര്‍), പി തങ്കവേല്‍ (എടപ്പാടി), വി രാമമൂര്‍ത്തി (കൌണ്ടന്പാളയം), എന്‍ പാണ്ടി (ദിണ്ടിക്കല്‍), ടി ആറുമുഖം (നെയ്വേലി), എം ജയശീലന്‍ (ലാല്‍ഗുഡി), എം ചിന്നദുരൈ (ഗന്ധര്‍വക്കോട്ടൈ) എന്നിവരും ജനവിധി തേടി മത്സരരംഗത്തുണ്ട്.
ഇതിനുപുറമെ എ എം മുനുസ്വാമി (ഗോപിച്ചെട്ടിപ്പാളയം), ആര് രാമമൂര്‍ത്തി (വിക്രവാന്തി), പി ശെല്വന് (പോലൂര്), പി തമിഴ്മണി (ഗൂഡല്ലൂര്‍), സി പത്മനാഭന് (കോയമ്പത്തൂര്‍ സൌത്ത്), വി പി നാഗൈ മാലി (കീഴ്വെല്ലൂര്), വി ജീവകുമാര്‍ (തിരുവയ്യാര്‍), വി രാജമാണിക്യം (പഴനി), ജി സുന്ദരമൂര്‍ത്തി (നന്നിലം), എ ഗുരുസ്വാമി (രാജപാളയം), ആര് ശെല്വസ്വാമി (വിളവങ്കോട്), പി കര്‍പകം (അംബാസമുദ്രം) എന്നിവരും സിപിഐ എം സ്ഥാനാര്‍ഥികളാണ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ നാലു മണ്ഡലങ്ങളിലും സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എസ് കലിവര്ധന് (തിരുപ്പുവണെയി) , മുഹമ്മദ് തമീം അന്‍സാരി (ടിആര്‍ പട്ടണം), എസ് ശിവകാമി (ബാഗൂര്‍), എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എ ആനന്ദ് (ലാസ്പേട്ടെ) എന്നിവരാണ് പുതുച്ചേരിയിലെ സിപിഐ എം സ്ഥാനാര്‍ഥികള്‍.
വിജയകാന്തിന്റെ ഡിഎംഡികെ, സിപിഐ, വൈകോയുടെ എംഡിഎംകെ, തോള്. തിരുമാവളവന്റെ വിസികെ, ജി കെ വാസന്റെ ടിഎംസി എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ജനക്ഷേമമുന്നണിയിലാണ് സിപിഐ എം. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പുരംഗത്തുള്ള ജനക്ഷേമമുന്നണിക്ക് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.

