കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷൂട്ടിംഗ് ലൊക്കേഷനില്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങള്‍ നടിമാര്‍ വനിതാ താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തുറന്ന് പറഞ്ഞിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് ധാരണയിലെത്തും. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന മറ്റു വിഷയങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി അടുത്ത വര്‍ഷം ആദ്യം നടത്തേണ്ട സ്റ്റേജ് ഷോയുടെ വിശദാംശങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.