കോഴിക്കോട്: പ്രമുഖ കവി എം.എന്‍.പാലൂര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെ 5.30ഓടെ കോവൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.സംസ്കാരം പിന്നീട് നടത്തും.
1932 ജൂണ്‍ 22ന് എറണാകുളം ജില്ലയിലെ പാറക്കടവില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലാണ് പാഴൂര്‍ മാധവന്‍ നമ്പൂതിരി എന്ന എം.എന്‍.പാലൂരിന്റെ ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന പാലൂര്‍ ചെറുപ്രായത്തില്‍ തന്നെ, പണ്ഡിതനായ കെ.പി.നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ കീഴില്‍ കലാമണ്ഡലത്തില്‍നിന്നും കഥകളിയും പഠിച്ചു. പിന്നീട് മുംബയിലേക്ക് പോയി. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് സീനിയര്‍ ഓപ്പറേറ്ററായി 1990ലാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
ഉഷസ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, ഭംഗിയും അഭംഗിയും പച്ചമാങ്ങ എന്നിവ പാലൂരിന്‍റെ ശ്രദ്ധേയ കവിതകളാണ്. കഥയില്ലാത്തവന്‍റെ കഥ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2013ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ശാന്തകുമാരിയാണ് ഭാര്യ. സാവിത്രി ഏക മകളാണ്.
