കവി എംഎന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കവി എം.എന്‍.പാലൂര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെ 5.30ഓടെ കോവൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.സംസ്കാരം പിന്നീട് നടത്തും. 1932 ജൂണ്‍ 22ന് എറണാകുളം ജില്ലയിലെ പാറക്കടവില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലാണ് പാഴൂര്‍ മാധവന്‍ നമ്പൂതിരി എന്ന എം.എന്‍.പാലൂരിന്റെ ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന പാലൂര്‍ ചെറുപ്രായത്തില്‍ തന്നെ, പണ്ഡിതനായ കെ.പി.നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ കീഴില്‍ കലാമണ്ഡലത്തില്‍നിന്നും കഥകളിയും പഠിച്ചു. പിന്നീട് മുംബയിലേക്ക് പോയി. ഇന്ത്യന്‍ […]