ന്യൂഡല്‍ഹി: പൗരന്മാര്ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീംകോടതി. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദm. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാര്‍ നിയമത്തിലെ 33(2) , സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പേറ്റിനും കൈമാറുന്നതിന് തടസമില്ലായിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്റെ സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്.
വിധി പ്രസ്താവം നടത്തിയത് ജസ്റ്റിസ് എ.കെ.സിക്രിയാണ്. ചീഫ് ജസ്റ്റിസിന് കൂടിവേണ്ടിയാണ് ജസ്റ്റിസ് സിക്രി വിധി പ്രസ്താവം നടത്തിയത്. അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്. ആധാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്ന് എ.കെ.സിക്രി പറഞ്ഞു. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരിക്കുന്നത്. ആധാര്‍ വിവരശേഖരണം പിഴവുകളില്ലാത്തതാണ്. ആധാര്‍ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ശാക്തീകരിക്കുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സഹായകമാണ്. പൗരന്മാരുടെ അവകാശങ്ങളുടെ മേല്‍ പരിമിതമായ നിയന്ത്രണങ്ങളാകാം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്. സിബിഎസ്സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല.
വിധി പ്രസ്താവത്തില്‍ 40 പേജാണുള്ളത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളിലാണ് വിധി. 38 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
