അമിത ഫോണ്‍ വിളി; പതിനാറുകാരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന്‌ പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നു. താനെയിലെ വാലിവ്‌ എന്ന സ്ഥലത്താണ്‌ സംഭവം.

സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത്‌ കൊണ്ട്‌ തനിക്ക്‌ ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാരണത്തെ തുടര്‍ന്നാണ്‌ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നതെന്ന്‌ സഹോദരന്‍ പൊലീസിനോട്‌ പറഞ്ഞു. ഫോണ്‍ ഉപയോഗം കുറയ്‌ക്കണമെന്ന്‌ സഹോദരിയോട്‌ പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ധിക്കരിച്ച്‌ ഫോണ്‍ വിളിതുടര്‍ന്ന്‌ കൊണ്ടേയിരുന്നു.

എന്നാല്‍ സഹികെട്ടു ദേഷ്യം വന്നപ്പോഴാണ് താന്‍ ദുപ്പട്ട കൊണ്ട് സഹോദരിയുടെ കഴുത്തു ഞെരിച്ചു കൊന്നതെന്ന് സഹോദരന്‍ പറഞ്ഞു. അയല്‍വാസിക്ക്‌ സംശയം തോന്നി വീട്‌ പരിശോധിച്ചപ്പോഴാണ്‌ മരിച്ചനിലയില്‍ സഹോദരിയെ കണ്ടെത്തിയത്‌. അയല്‍വാസി ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*