യുവ ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു

കൊ​ച്ചി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ കോ​ള​ജി​ലെ നൃ​ത്ത ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​യും യുവഗാ​യി​ക​യു​മാ​യ മ​ഞ്ജു​ഷ മോ​ഹ​ന്‍​ദാ​സ് (27) അ​ന്ത​രി​ച്ചു. ഒ​രാ​ഴ്ച മുന്‍പുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചികി​ത്സ​യി​ലാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ വ​ള​യം​ചി​റ​ങ്ങ​ര സ്വ​ദേ​ശി​നി​യാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി എം​സി റോ​ഡി​ല്‍ കാ​ല​ടി താ​ന്നി​പ്പു​ഴ​യി​ല്‍ വ​ച്ച്‌ മ​ഞ്ജു​ഷ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂട്ടര്‍ മി​നിലോ​റിയില്‍ ഇടിച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​ക്ക് ഗുരുതര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​ഷ​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ഞ്ജ​ന​യെ​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു  മ​ഞ്ജു​ഷ. കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയാണ്.

prp

Related posts

Leave a Reply

*