ആത്മ പ്രസിഡന്‍റ് കെ.ബി ഗണേഷ് കുമാറിന്‍റെ പേരില്‍ താന്‍ ഒരു കത്ത് കണ്ടു. ഉപ്പും മുളകും നിര്‍ത്തി പകരം ചപ്പും ചവറും സംപ്രേക്ഷണം ചെയ്യുമെന്നൊക്കെ അദ്ദേഹം പറയുന്നത് കേട്ടു. ആത്മ പോലുള്ള ഒരു സംഘടന ഈ ചാനലിനെ വിലയിരുത്തുമ്പോള്‍ കുറച്ചു കൂടി ഔചിത്യം കാണിക്കണം. ആത്മയുടെ ടി.വി സീരിയല്‍ സംപ്രേക്ഷണം ചെയ്ത ഏക ചാനല്‍ ഞങ്ങളുടേതാണെന്നും ഫ്ലവേഴ്സ് ചാനല്‍ ഹെഡ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകിന്റെ സംവിധായകനെതിരെ നിഷ സാരംഗ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.വൈകാതെ ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിക്കുകയും പകരം ചപ്പും ചവറും എന്ന പേരില്‍ മറ്റൊരു സംവിധായകനെ വെച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും സാധ്യതകളുണ്ടെന്നും ഗണേഷ്‌കുമാര്‍ പരിഹസിച്ചിരുന്നു.

