കെവിന്‍ വധം: നീനുവിന്‍റെ അമ്മയെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിന്‍റെ അമ്മ രഹ്ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകും. കെവിനെ അപായപ്പെടുത്താനുള്ള ഗൂഡാലോചനക്ക് പിന്നില്‍ രഹ്നയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇവരെ ചോദ്യം ചെയ്തിരുന്നില്ല.

കേസില്‍ രഹ്നയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ മൊഴിയെടുത്ത ശേഷമേ രഹ്‌നയുടെ പങ്കിനെക്കുറിച്ച്‌ അറിയാന്‍ കഴിയൂവെന്നും പൊലീസ് നിരീക്ഷിച്ചു.

പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു.

എന്നാല്‍, കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്നയെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. രഹ്നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കംമുതല്‍ പൊലീസ്.

prp

Related posts

Leave a Reply

*