ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ലി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ, മോ​ദി​യു​ടെ ഭാ​ര്യ

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വാ​ഹി​ത​ന​ല്ലെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി​ബെ​ന്‍ പട്ടേലിന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ, മോ​ദി​യു​ടെ ഭാ​ര്യ യ​ശോ​ദ​ബെ​ന്‍ രം​ഗ​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ല്‍ മോ​ദി ത​ന്‍റെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് യ​ശോ​ദ​ബെ​ന്‍ സ​ഹോ​ദ​ര​നാ​യ അ​ശോ​ക് മോ​ദി​യു​ടെ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ പറഞ്ഞു.

മോ​ദി എ​ന്നെ വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. ഇ​ത്ര​യും വി​ദ്യാ​ഭ്യാ​സ​മു​ള​ള ആ​ന​ന്ദി​ബെ​ന്‍ ഒ​രു അ​ധ്യാ​പി​ക​യെ കു​റി​ച്ച്‌ പ​റ​യേ​ണ്ട​ത​ല്ല പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ​യാ​ണ് അ​വ​ര്‍ ത​ക​ര്‍​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഞാ​ന്‍ വ​ള​രെ​യ​ധി​കം ബ​ഹു​മാ​നി​ക്കു​ന്നു, അ​ദ്ദേ​ഹം എ​നി​ക്ക് രാ​മ​നാ​ണ്- യ​ശോ​ദ​ബെ​ന്‍ പ​റ​യു​ന്നു. യ​ശോ​ദ​ബെ​ന്നി​ന്‍റെ സ​ഹോ​ദ​ര​ന്‍ വീ​ഡി​യോ​യി​ലു​ള്ള​ത് അ​വ​ര്‍​ത​ന്നെ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

ന​രേ​ന്ദ്ര ഭാ​യ് വി​വാ​ഹി​ത​ന​ല്ല, പ​ക്ഷേ, ജ​ന​ന​സ​മ​യ​ത്തി​നു മു​മ്പും ശേ​ഷ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യും പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് മ​ന​സി​ലാ​കും എ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

നേ​ര​ത്തെ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യി​ല്‍ യ​ശോ​ദ​ബെ​ന്നി​ന്‍റെ പേ​ര് ഭാ​ര്യ​യു​ടെ കോ​ള​ത്തി​ല്‍ മോ​ദി ചേ​ര്‍​ത്തി​രു​ന്നു. സ​ഹോ​ദ​ര​ന്‍ അ​ശോ​ക് മോ​ദി​ക്കൊ​പ്പം ഉ​ന്‍​ഝ ടൗ​ണി​ലാ​ണു യ​ശോ​ദ താ​മ​സി​ക്കു​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നു​ശേ​ഷം സാ​യു​ധ​രാ​യ പ​ത്തു പോ​ലീ​സു​കാ​രെ യ​ശോ​ദ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി മെ​ഹ്സാ​ന പോ​ലീ​സ് നി​യ​മി​ച്ചി​രു​ന്നു. മോ​ദി ചെ​റു​പ്പ​ത്തി​ല്‍ യ​ശോ​ദ​യെ വി​വാ​ഹം ചെ​യ്തെ​ന്നും പി​ന്നീ​ട് ഇ​വ​രെ വി​ട്ടു​പോ​യെ​ന്നു​മാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്.

prp

Related posts

Leave a Reply

*