കൊച്ചി: മലബാര്‍ സിമന്‍റ്സ് കേസിലെ ഫയലുകള്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി. കോടതിയില്‍ നിന്നാണ് ഫയല്‍ കാണാതായത്. കേസില്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് അന്വേഷണ ചുമതല നല്‍കി.
ഹൈകോടതിയില്‍ ഫയല്‍ നഷ്ടപ്പെട്ടത് ആസൂത്രിതവും ആശങ്കാജനകമാണെന്നും വന്‍ സുരക്ഷാ വീഴ്ചയെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. മലബാര്‍ അഴിമതി കേസുകള്‍ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് വേലായുധന് സമര്‍പ്പിച്ച ഫയലുകളാണ് കാണാതായത്.

