ചിക്കൻ കൊണ്ട് നമ്മൾ പൊതുവെ തയ്യാറാക്കാറുള്ളത് എരിവുള്ള കറികളും മറ്റുമാണ്. മധുരവും ചിക്കന്‍ നല്ലതാണ് . അപ്പൊ ഇന്ന് നമുക്ക് ഹണി ചിക്കന്‍ ഉണ്ടാക്കിയാലോ..
ചേരുവകൾ:
ചിക്കൻ : എല്ലു കളഞ്ഞത് ഒരു കപ്പ്
മൈദ: അരക്കപ്പ്
കോൺഫ്ലോർ : അരക്കപ്പ്
ബേക്കിങ് പൗഡർ : ഒരു ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്
സോസിന്:
പഞ്ചസാര: രണ്ടു ടേബിൾസ്പൂൺ
തേന്‍: മൂന്ന് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
സോസിനുള്ള ചേരുവകളെല്ലാം മിക്സ് ചെയ്ത് മാറ്റിവെക്കുക. ചിക്കൻ ഒഴിച്ചുള്ള മറ്റു ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് വെള്ളം ചേർത്ത് അധികം കട്ടിയില്ലാതെ മാവ് തയ്യറാക്കുക. ചിക്കൻ ഈ മാവിലേക്ക് മുക്കി സ്വർണ്ണ നിറമാകും വരെ വറുത്തെടുക്കുക. സോസ് ഒരു പാനിൽ എടുത്ത് അല്പം കാട്ടിയാകും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക , ചൂടോടെ വിളമ്പുക