കൊച്ചി: ശ്രീജിത്തിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക് ഹൈക്കോടതിയില്‍ പറഞ്ഞു. വാരാപ്പുഴയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോള്‍ പാതിരാത്രി സ്റ്റേഷന് ഡ്യൂട്ടിയില്‍ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഞാന്‍ അല്ലെന്നു ദീപക് പറഞ്ഞു.
സ്റ്റേഷനില്‍ വച്ചല്ല ശ്രീജിത്തിന് മര്‍ദ്ദനമേറ്റത്. യാത്രക്കിടയില്‍ ആണ്. അതിനാല്‍ അതില്‍ തനിക്കു പങ്കില്ല. ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് തന്റെ പേര് വന്നത്. പ്രതി കസ്റ്റഡിയില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടും. അതിനായി ചിലര്‍ ഒത്തു കളിച്ചെന്നും ദീപക് ഹൈക്കോടതിയില്‍ പറഞ്ഞു.
എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി .