ഡബിള്‍ റോളില്‍ വിക്രം; ‘സാമി 2;വിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഹരിയുടെ സംവിധാനത്തില്‍ ചിയാന്‍ വിക്രം വീണ്ടും ആറുസാമി ഐപിഎസ് ആയി എത്തുന്ന  ‘സാമി 2’വിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വിക്രം ഡബിള്‍ റോളിലാണ് എത്തുന്നത്. മകനായെത്തുന്ന വിക്രമും പൊലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

2003ല്‍ വിക്രമും, തൃഷയും നായികാ നായകന്മാരായെത്തിയ മെഗാഹിറ്റ് ചിത്രമായ സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി 2. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍. ഷിബു തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.

ഈ വര്‍ഷം തമിഴ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്വാമി 2. ചിത്രം വമ്ബന്‍ ഹിറ്റായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡല്‍ഹി, നോയിഡ, ആഗ്ര, ജയ്പൂര്‍, നൈനിറ്റാല്‍, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലാണ് ഷൂട്ടിങ്ങ് ലൊക്കേഷന്‍.

അതേസമയം സിനിമാ നിര്‍മ്മാതക്കളുമായുള്ള അഭിപ്രായ വ്യത്യസത്തില്‍ തൃഷ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു. അതോടെ പ്രധാന നായികയായി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രഭു, ഗണേഷ് സൂരി, ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

Related posts

Leave a Reply

*