മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ നേരിട്ടത് കടുത്ത അവഗണനയെന്ന് ലിഗയുടെ കുടുംബം

തിരുവനന്തപുരം: കേരളത്തില്‍ ചികിത്സക്കെത്തിയ വിദേശവനിത ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ ബന്ധുക്കള്‍ നേരിട്ടത് കടുത്ത അവഗണന.

മുന്‍കൂര്‍ അനുമതി എടുത്ത് നിയമസഭയുടെ മുന്‍പില്‍ മൂന്നു മണിക്കൂര്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ പോലും കഴിഞ്ഞില്ല. കണ്ണീരുമായി നിന്ന കുടുംബത്തെ അവഗണിച്ച്‌ മുഖ്യമന്ത്രി അവരുടെ മുന്നിലൂടെ നടന്നുപോയി. പരാതി പറയാനെത്തിയ ബന്ധുക്കളെ ആക്രോശിച്ച്‌ മടക്കിവിടുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചെയ്തത്.

കേരള പോലീസിനെ കൂടുതല്‍ പഠിപ്പിക്കേണ്ട. കേസ് എങ്ങനെ അന്വേഷിക്കണമെന്ന് തങ്ങള്‍ക്കറിയാം. കൂടുതല്‍ പഠിപ്പിച്ചാല്‍ മറ്റ് മിസിംഗ് കേസുകള്‍ പോലെ ഇതിന്‍റെയും ഫയല്‍ ക്ലോസ്സ് ചെയ്യുമെന്നും ഇലീസിനോടും ആന്‍ഡ്രൂസിനോടഡും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആക്രോശിച്ചതായി ഇരുവരും വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സഹികെട്ട് ആന്‍ഡ്രൂസും ഡി.ജി.പിക്ക് നേരെ തട്ടിക്കയറി. ‘താങ്കളുടെ ഭാര്യയെയാണ് കടല്‍ത്തീരത്തുവച്ച്‌ കാണാതാകുന്നതെങ്കില്‍, താങ്കള്‍ വീട്ടില്‍ പോയിരുന്നു റിലാക്‌സ് ചെയ്യുമോ? എന്ന് ആന്‍ഡ്രൂസ് തിരിച്ചടിച്ചു. ഇതോടെ അയഞ്ഞ ഡി.ജി.പി ഇരുവരേയും ചെറുതായെങ്കിലും കേള്‍ക്കാന്‍ തയ്യാറായി. സാമൂഹിക പ്രവര്‍ത്തകയായ അശ്വതി ജ്വാലയാണ് ലിഗയുടെ ബന്ധുക്കള്‍ നേരിട്ട അവഗണനയെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

 

prp

Related posts

Leave a Reply

*