കൊട്ടിയം: സംസ്ഥാനത്ത് ഏറെ വിവാദം ചൂടുപിടിച്ച പോലീസുദ്യോഗസ്ഥന് പ്രതിച്ചേര്‍ക്കപ്പെട്ട കേസില്‍ ഇരയായ പെണ്‍കുട്ടി ഉള്‍പ്പടെ മുന്ന് പെണ്‍കുട്ടികളെ കാണാതായി. കൊട്ടിയം ഒറ്റപ്ലാമൂടിനടുത്തുള്ള നിര്‍ഭയകേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്നുപേരെയും കാണാതായത്.
വസ്ത്രങ്ങള്‍ അലക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു മൂവരും. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ചേര്‍ത്തല, ആലപ്പുഴ, തങ്കശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കാണാതായ പെണ്‍കുട്ടികള്‍. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പും ഇവിടനിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതെപോയിരുന്നു. അവരെ പിന്നീട് പോലീസ് കണ്ടെത്തുകയും നിര്‍ഭയയില്‍നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

