ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

11 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നുള്ള 4500 കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഇന്ത്യയില്‍ നിന്ന് 200 അത്ലറ്റുകളാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. റിയോ ഒളിംപിക്സ് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പിവി സിന്ധു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു.
ഗുസ്തി താരം സുശീല്‍ കുമാര്‍, ബോക്സിംഗ് താരം മേരി കോം, സൈന നേവാള്‍, ഷൂട്ടര്‍ ഗഗന് നാരംഗ് എന്നിവരും പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് ഗോള്‍ഡ് മെഡലിനുള്ള ആദ്യ പോരാട്ടം നടക്കുന്നത്. ഇത് അഞ്ചാം തവണയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയ വേദിയാകുന്നത്.


