അമ്പലപ്പുഴ: ബിജെപിയുടെ വനിത പഞ്ചായത്തംഗത്തോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്‍റ് ആഞ്ഞിലിപ്പറമ്പില്‍ സുനില്‍കുമാറിനെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അശ്ലീലസംഭാഷണം ചോദ്യം ചെയ്ത ഇതേ വാര്‍ഡിലെ പ്രതിനിധിയായ ബിന്ദുവിനെ സുനില്‍കുമാര്‍ അസഭ്യവും ജാതിപറഞ്ഞും ആക്ഷേപിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇയാള്‍ക്കെതിരെ ജില്ലാപൊലീസ് മേധാവിയ്ക്കും പുന്നപ്ര പൊലീസിനും ബിന്ദു പരാതി നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം സംഭവം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും ഇപ്പോള്‍ വിവാദമാക്കരുതെന്നുംകാട്ടി ചിലര്‍ ബന്ദുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ബിന്ദു പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു.

