ധനുഷ് മകനാണെന്ന വാദം; ദമ്പതികളുടെ ഹര്‍ജി വീണ്ടും തള്ളി

ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി.

ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളുകയായിരുന്നു. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ച്‌ ദമ്പതികള്‍ രണ്ടാമതും ഹര്‍ജി നല്‍കുകയായിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട ഈ ദമ്പതികള്‍ തങ്ങളുടെ പ്രതിമാസ ചെലവിനായി 65,000 രൂപ ധനുഷ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമാ സംവിധായകന്‍ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

 

 

prp

Related posts

Leave a Reply

*