ഭീകരരുടെ ത​ട​വി​ലു​ള്ള അ​വ​സാ​ന പെ​ണ്‍​കു​ട്ടി​യെ മോ​ചി​പ്പി​ക്കും വ​രെ പോരാടും: നൈ​ജീ​രി​യ

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ ദാ​പ്ചി​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം ഗേ​ള്‍​സ് സ്കൂ​ള്‍ ആ​ക്ര​മി​ച്ചു ബൊക്കോ ഹ​റാം ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ അ​വ​സാ​ന ആ​ളെ മോചിപ്പി​ക്കും വ​രെ പോ​രാ​ടു​മെ​ന്ന് നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​ര്‍.

ബ​ന്ദി​യാ​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ആ​രെ​യും കൈ​വി​ടി​ല്ല. ഭീ​ക​ര​രു​ടെ ത​ട​ങ്ക​ലി​ലു​ള്ള അ​വ​സാ​ന പെ​ണ്‍​കു​ട്ടി​യെ മോ​ചി​പ്പി​ക്കും വ​രെ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 19ന് ​സ്കൂ​ള്‍ ആ​ക്ര​മി​ച്ച്‌ 110 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​രി​ല്‍ 104 പേ​രെ സ​ര്‍​ക്കാ​ര്‍ മോ​ചി​പ്പി​ച്ചു. അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. ഒ​രു കു​ട്ടി​യെ ഇ​പ്പോ​ഴും ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക്രി​സ്ത്യാ​നി​യാ​യ ഈ ​പെ​ണ്‍​കു​ട്ടി മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നു വി​സ്സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് ഇ​പ്പോ​ഴും ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് മോ​ചി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ പ​റ​യു​ന്ന​ത്.

2014ല്‍ ​ചി​ബോ​ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നി​ന്ന് 276 പെ​ണ്‍​കു​ട്ടി​ക​ളെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രി​ല്‍ നൂ​റോ​ളം പേ​ര്‍ ഇ​പ്പോ​ഴും ഭീ​ക​ര​രു​ടെ പി​ടി​യി​ലാ​ണ്.

prp

Related posts

Leave a Reply

*