തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം; പെരിയാറിന്‍റെ പ്രതിമ തകര്‍ത്തു

ചെന്നൈ: തമിഴ്നാട്ടിലെ സാമൂഹ്യപരിഷ്ക്കര്‍ത്താവായ പെരിയാറിന്‍റെ (ഇ വി രാമസ്വാമി നായ്ക്കര്‍) പ്രതിമ തകര്‍ത്തു. ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ പ്രതിമ തകര്‍ത്തത്.  സംഭവവുമായി ബന്ധപ്പെട്ടു രണ്ട് ബിജെപിക്കാര്‍ അറസ്റ്റിലായി.

തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. പ്രതിമ തകര്‍ത്തതില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ്. സിപിഐ എമ്മും ഡിഎംകെയും ഇന്ന് തമിഴ്നാട്ടില്‍ പ്രതിഷേധ ദിനം ആചരിക്കും.

ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്‌.രാജ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് എച്ച്‌ രാജയുടെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ത്രിപുരയില്‍ ലെനിന്‍റെ പ്രതിമയാണു തകര്‍ത്തത്. നാളെ, തമിഴ്നാട്ടില്‍ അത് പെരിയാറിന്‍റെതായിരിക്കും’-എന്നായിരുന്നു പോസ്റ്റ്.

ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതിനെ അവിടത്തെ ഗവര്‍ണര്‍ അടകകം ന്യായീകരിക്കുകയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*