കൊച്ചി: വയോധികരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പദ്ധതിക്ക് നഗരത്തില്‍ തുടക്കം.
കൊച്ചിയെ വയോജന സൗഹാര്‍ദ നഗരമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോര്‍പറേഷനും സര്‍ക്കാരിതര സംഘടനയായ മാജിക്സും ചേര്‍ന്നു നടപ്പാക്കുന്ന സ്നേഹതീരം പദ്ധതി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുക, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പഠിപ്പിക്കുക, ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുക, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യം. ജി-ടൂറിസം എന്ന പേരില്‍ വയോജനങ്ങള്‍ക്കായി ഉല്ലാസയാത്രകളും സംഘടിപ്പിക്കും.

