പുതിയ ബസ്​ നിരക്ക്​​ ഇന്ന്​ അര്‍ധരാത്രി നിലവില്‍ വരും

കോ​ട്ട​യം: പു​തു​ക്കി​യ ബ​സ്​ ചാ​ര്‍​ജ്​ ഇന്ന് അര്‍ധരാത്രി നി​ല​വി​ല്‍ വ​രും. ​ മി​നി​മം നി​ര​ക്ക്​ ഏഴു​രൂ​പ​യി​ല്‍ നി​ന്ന് എ​ട്ടാ​കും. ഒാ​ര്‍ഡി​ന​റി, സി​റ്റി, സി​റ്റി ഫാ​സ്​​റ്റ്​ എ​ന്നി​വ​യി​ലെ യാത്രക്കാ​ര്‍ മി​നി​മം ദൂ​ര​ത്തി​ന്​ ഇ​നി എ​ട്ടു​രൂ​പ ന​ല്‍​ക​ണം. ഇൗ ​ബ​സു​ക​ളി​ല്‍ നി​ല​വി​ല്‍ ഒ​മ്പത്​ രൂ​പ ന​ല്‍​കി യാ​ത്ര​ചെ​യ്​​ത​വ​ര്‍ അ​ടു​ത്ത​ദി​വ​സം മു​ത​ല്‍ പ​ത്തു​രൂ​പ ന​ല്‍​ക​ണം. പ​ത്തു​രൂ​പ 12 ആ​യാ​ണ്​ ഉ​യ​രു​ന്ന​ത്.

ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍ ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക്​ പ​ത്തു രൂ​പ​യി​ല്‍​നി​ന്ന് പ​തി​നൊ​ന്നാ​യും സൂ​പ്പ​ര്‍ ഫാ​സ്​​റ്റി​ല്‍ 13രൂ​പ‍ 15ആ​യും ഉ​യ​രും.സൂ​പ്പ​ര്‍ ഡീ​ല​ക്​​സി​ല്‍ മി​നി​മം ചാ​ര്‍​ജ് ​28ല്‍ ​നി​ന്ന്​ 30 ആ​യാ​ണ്​ ഉ​യ​രു​ന്ന​ത്. വോ​ള്‍വോ ബ​സു​ക​ളി​ല്‍ മി​നി​മം ചാ​ര്‍ജ് നാ​ല്‍പ​തി​ല്‍​നി​ന്ന്​ 45 രൂ​പ​യാ​കും.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ മി​നി​മം നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ലെ​ങ്കി​ലും ര​ണ്ടു​രൂ​പ മു​ത​ല്‍ മു​ക​ളി​ലോ​ട്ട് വര്‍ധി​ക്കു​ന്ന സ്ലാ​ബു​ക​ളി​ല്‍ കൂ​ടു​ന്ന തു​ക​യു​ടെ 25 ശ​ത​മാ​നം കൂ​ടി ഈ​ടാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

2014ലാ​ണ് അ​വ​സാ​ന​മാ​യി സം​സ്ഥാ​ന​ത്ത്​ ബ​സ് യാ​ത്രാ​നി​ര​ക്ക്​ വ​ര്‍ധി​പ്പി​ച്ച​ത്. നി​ര​ക്ക് വ​ര്‍ധി​ക്കു​ന്ന​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ദി​നം പ്ര​തി 23ല​ക്ഷം രൂ​പ അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

 

prp

Related posts

Leave a Reply

*