വര്‍ക്ക്ഷോപ്പ് നടത്താന്‍ ഷെഡ്കെട്ടി; പാര്‍ട്ടിക്കാര്‍ കൊടികുത്തിയപ്പോള്‍ മാറുവഴിയില്ലാതെ പ്രവാസി ആത്മഹത്യ ചെയ്തു

പത്തനാപുരം: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംങ്ഷനില്‍ സുഗതനാണ് പകുതി പണി തീര്‍ന്ന വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍, ഇന്നലെ രാത്രി തൂങ്ങി മരിച്ചത്.  മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി ഇതിനെ സംശയിക്കുന്നു.

ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. ഒരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് ഇവിടെ വര്‍ക്ക്ഷോപ്പിനുള്ള കെട്ടിടത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനമായി ഷെഡ് നിര്‍മ്മിച്ചു. ഇതോടെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വയല്‍ നികത്തിയ ഭൂമിയിലാണ് ഷെഡ്ഡ് നിര്‍മ്മിക്കുന്നത് എന്നാരോപിച്ചാണ് എഐവൈഎഫ് കൊടികുത്തി പണി തടസ്സപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു.

ഈ സംഭവം സുഗതനെ ആകെ ഉലച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സുഗതന്‍ ഇന്നലെയും വര്‍ക്ക്ഷോപ്പിന്‍റെ ഷെഡില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുന്നിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു

വയല്‍ നികത്തിയപ്പോഴും ഷെഡ്ഡിന്‍റെ പണി തുടങ്ങിയപ്പോഴും മിണ്ടാതിരുന്ന എഐവൈഎഫ്, ഷെഡ്ഡിന്‍റെ അവസാനവട്ട പണികള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സമരവുമായി രംഗത്ത് വരികയാണ് ഉണ്ടായതെന്ന് ആരോപണം ഉയരുന്നുണ്ട്. ഈ ഭൂമിയുടെ തൊട്ടടുത്ത് ഏക്കര്‍ കണക്കിന് വയല്‍ നികത്തി ആഡിറ്റോറിയം പണിതപ്പോള്‍ ഇതേ സംഘടന കണ്ണടച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 

prp

Related posts

Leave a Reply

*