ഉറക്കം നഷ്ടപ്പെടുന്നുവോ..? 60 സെക്കന്‍ഡ് കൊണ്ടു സുഖമായുറങ്ങാം

നിസാരമായ ഒരു ടെക്നിക്കിലൂടെ വെറും 60 സെക്കന്‍ഡ് കൊണ്ടു സുഖ സുഷുപ്തിയിലെത്താന്‍ സാധിക്കുമെന്നു വിശദമാക്കുകയാണ് അരിസോണയിലെ ഡോ. ആന്‍ഡ്രൂ വെയ്ല്‍. 4-7-8 എന്ന ശ്വാസക്രമത്തിലൂടെ ശാന്തമായ ഉറക്കം കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യം നിങ്ങള്‍ പുറത്തേക്കു ശ്വാസം പൂര്‍ണമായും തള്ളുക. വായില്‍ക്കൂടി മാത്രമായി ശ്വാസം തള്ളണം.

പിന്നെ, വായടച്ചുവച്ച്‌ ശാന്തമായി മൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുക, മനസില്‍ നാലുവരെ എണ്ണുന്ന സമയത്തേക്ക്. തുടര്‍ന്ന് നിങ്ങളുടെ ശ്വാസം ഏഴെണ്ണുന്നതുവരെ പിടിച്ചുവയ്ക്കുക. ശേഷം പുറത്തേക്കു ശ്വാസം തള്ളുക. എട്ടു സെക്കന്‍ഡെടുത്ത് ഒരു വലിയ ശ്വാസം തള്ളല്‍. തുടര്‍ന്ന് വീണ്ടും ശ്വാസം മൂക്കിലൂടെ അകത്തേക്ക്. ഇങ്ങനെ മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക. ഇതാണ് 4-7-8 ശ്വാസക്രമം എന്ന ടെക്നിക്.

നാം വളരെ സാവധാനം മൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുകയും ശബ്ദത്തോടെ വായിലൂടെ ശ്വാസം പുറത്തേക്കു തള്ളുകയുമാണു ചെയ്യുന്നത്. നിങ്ങളുടെ നാവിന്‍റെ തുമ്ബ് ഈ സമയത്ത് ഒരേ നിലയിലായിരിക്കണം എന്നും ഡോ വെയ്ല്‍ വ്യക്തമാക്കുന്നു. ശ്വാസം അകത്തേക്കു വലിക്കുന്നതിന്‍റെ ഇരട്ടി പുറത്തേക്കു തള്ളുകയാണ്. സമയദൈര്‍ഘ്യം പ്രശ്നമല്ല, 4-7-8 റേഷ്യോയാണു പ്രധാനം.

ഭാരതീയ യോഗായിലെ പ്രാണായാമയില്‍ അധിഷ്ഠിതമായി രൂപപ്പെടുത്തിയതാണ് ഈ ശ്വസനവ്യായാമം. ഇതു സുഖകരമായ ഉറക്കത്തിലേക്കു നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലൂടെ കൂടുതല്‍ ഓക്സിജന്‍ നമ്മുടെ ശ്വാസകോശത്തില്‍ നിറയുന്നതാണു കാരണം.

prp

Related posts

Leave a Reply

*