കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റി; വീഡിയോയുടെ വാസ്തവം?

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഭാവനയുടെ വിവാഹം കഴിഞ്ഞദിവസം തൃശൂരില്‍ വെച്ച് നടന്നത്. സിനിമാലോകം ഒന്നടങ്കം സാക്ഷ്യംവഹിച്ച ആ മംഗളകര്‍മ്മം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടയില്‍  കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയ വീഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന്‍റെ വാസ്തവം വെളിപ്പെടുത്തിക്കൊണ്ട് മൃദുല തന്നെ രംഗത്തുവന്നിരിക്കുകയാണ്. . സംഭവത്തെപ്പറ്റി ആളുകളുടെ തെറ്റിദ്ധാരണ മാറ്റുന്ന മൃദുലയുടെ വിശദീകരണം ഇങ്ങനെ-

”കല്യാണത്തിന് ദിവസങ്ങള്‍ മുമ്പേ ഞങ്ങള്‍ ഭാവനച്ചേച്ചിയുടെ ഒപ്പമുണ്ടായിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം ഞങ്ങള്‍ അത്ര ആഘോഷത്തിലായിരുന്നു. കല്യാണത്തിന്‍റെ അന്ന് ഞങ്ങള്‍ ആറുപേരും കോഫി ബ്രൗണ്‍ സാരി ഉടുക്കണമെന്നതടക്കം പ്ലാന്‍ ചെയ്തു. വേദിയിലേക്ക് ഭാവനചേച്ചി കടന്നുവരുമ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടാകണം എന്നതായിരുന്നു തീരുമാനം.

 

Image result

ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഒരുങ്ങിയിറങ്ങി ട്രാഫിക്കില്‍ പെട്ടുപോയി. അതോടെ പണിപാളി. പത്തുമിനിറ്റ് വൈകിയ ഞങ്ങളോട് ഭാവനചേച്ചി ദേഷ്യത്തിലായി. ഇനി നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ വിളിച്ചുപറഞ്ഞ് പിണങ്ങി. അത്ര ജെനുവിന്‍ ആയ സൗഹൃദമാണ് ഞങ്ങളുടേത്. സന്തോഷന്മമാണെങ്കിലും സങ്കടമാണെങ്കിലും ദുഃഖമാണെങ്കിലും അത് പ്രകടിപ്പിച്ചിരിക്കും.

Image result

വേദിയിലെത്തി ഭാവനചേച്ചിയുടെ പിണക്കം മാറ്റാന്‍ ചേര്‍ത്തുപിടിച്ച്‌ ഒരു സോറി പറഞ്ഞ എന്നോട് ആ പരിഭവം കാട്ടിയ ഭാവനയെയാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്. ഇതാണ് ഈ മട്ടില്‍ വളച്ചൊടിച്ചത്. കഷ്ടമല്ലാതെ എന്തുപറയാന്‍. ഭാവനയ്ക്കൊപ്പം നിന്ന ഈ ദിവസങ്ങള്‍ പോലെ ജീവിതത്തില്‍ ഇത്ര സന്തോഷിച്ച നിമിഷങ്ങള്‍ വേറെയില്ല”-  മൃദുല കൂട്ടിച്ചേര്‍ക്കുന്നു.

രമ്യ നമ്പീശന്‍, ഷിഫ്ന, ശ്രിദ ശിവദാസ്, ശില്‍പ, സയനോര എന്നിവരും  മൃദുലയ്ക്കൊപ്പം ഉണ്ടായിരുന്നു.

 

prp

Related posts

Leave a Reply

*