കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റി; വീഡിയോയുടെ വാസ്തവം?

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഭാവനയുടെ വിവാഹം കഴിഞ്ഞദിവസം തൃശൂരില്‍ വെച്ച് നടന്നത്. സിനിമാലോകം ഒന്നടങ്കം സാക്ഷ്യംവഹിച്ച ആ മംഗളകര്‍മ്മം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടയില്‍  കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയ വീഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന്‍റെ വാസ്തവം വെളിപ്പെടുത്തിക്കൊണ്ട് മൃദുല തന്നെ രംഗത്തുവന്നിരിക്കുകയാണ്. . സംഭവത്തെപ്പറ്റി ആളുകളുടെ തെറ്റിദ്ധാരണ മാറ്റുന്ന മൃദുലയുടെ വിശദീകരണം ഇങ്ങനെ- ”കല്യാണത്തിന് ദിവസങ്ങള്‍ മുമ്പേ ഞങ്ങള്‍ ഭാവനച്ചേച്ചിയുടെ ഒപ്പമുണ്ടായിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം […]