ആധാറിനെ പരിഹസിച്ച്‌ നെറ്റ്ഫ്ലിക്സ് ഇന്ത്യ

ന്യൂഡല്‍ഹി: ആധാറിനെ പരിഹസിച്ച്‌ നെറ്റ്ഫ്ലിക്സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനമായ ആധാറിനെ ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്ലിക്സ് ഇന്ത്യ പരിഹസിച്ചിരിക്കുന്നത്.

ബ്ലാക്ക് മിറര്‍ എന്ന പരിപാടിയുടെ നാലാമത് സീസണിന്‍റെ ‘ഹാങ് ദി ഡിജെ’ എപ്പിസോഡിലെ ഒരു രംഗമാണ് നെറ്റ് ഫ്ലിക്സ് പോസ്റ്റ് ചെയ്തത്. സാങ്കേതിക വിദ്യകള്‍ ഭാവിയില്‍ എങ്ങനെയായിരിക്കും ജനജീവിതത്തിന്‍റെ  ഭാഗമാവുക എന്നത് ആക്ഷേപ ഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന പരമ്ബരയാണ് ബ്ലാക്ക് മിറര്‍.

ഇതിലെ ‘ഹാങ് ദി ഡിജെ’ എപ്പിസോഡില്‍ പ്രണയ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ഉപകരണമുണ്ട്. ഇത് ഉപയോഗിക്കുന്നതിനിടെ ‘ മുന്നോട്ട് പോവാന്‍ ആധാറുമായി ബന്ധിപ്പിക്കുക’ എന്ന നിര്‍ദ്ദേശം കാണിക്കുന്ന രംഗമാണ് ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത്.

പ്രണയ ബന്ധത്തിന്റെ ദൈര്‍ഘ്യം അറിയുന്നതിന് ആധാര്‍ ലിങ്ക് ചെയ്യുക എന്ന നിര്‍ദ്ദേശം കാണിക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ പ്രചാരം നേടി. അതേസമയം ബ്ലാക്ക് മിററിന്‍റെ ആധാര്‍ പതിപ്പ് വേണമെന്ന ആവശ്യവും ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു.

 

 

prp

Related posts

Leave a Reply

*