പുലിവാലാകുമോ?; പാര്‍വ്വതിക്ക് മറുപടിയുമായി കണ്ടം വഴി ഓടുന്ന പെണ്ണിന്‍റെ ചിത്രവുമായി ജൂഡ്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി കൊളുത്തിവിട്ട കസബ വിവാദം ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് പോവുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര്‍ തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച്‌ പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്‍റണിയാണ്.

കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്.

”ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച്‌ കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ”. ഇതായിരുന്നു ജൂഡിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ജൂഡിന്‍റെ പരാമര്‍ശത്തില്‍ ശക്തമായ വാഗ്വാദങ്ങള്‍ നടക്കുമ്പോഴാണ് അദ്ദേഹത്തിന് ചുട്ട മറുപടിയുമായി പാര്‍വ്വതി തന്നെ രംഗത്ത് എത്തിയത്.  വിരല്‍ ചൂണ്ടി, OMKV (ഓട് മലരെ കണ്ടംവഴി) എന്ന ട്രോള്‍ വാക്കുകള്‍ എമ്പ്രോയിഡറി ചെയ്ത ഒരു ചിത്രമാണ് പാര്‍വതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പോടെയും ഫെമിനിച്ചി സ്പീക്കിങ് എന്ന ടാഗോടുകൂടിയാണ് പാര്‍വതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടിയായി കണ്ടം വഴി ഓടുന്ന പെണ്ണിന്‍റെ ചിത്രവുമായാണ് ജൂഡ് ആന്‍റണി രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍വതിയെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ലക്ഷ്യം പാര്‍വതി ഉയര്‍ത്തിയ വിഷയം തന്നെയെന്ന് വ്യക്തം. വലിയ ചര്‍ച്ചയാണ് ജൂഡിന്‍റെ പോസ്റ്റിന് താഴെ നടക്കുന്നത്. പലര്‍ക്കും ജൂഡ് തന്നെ മറുപടിയും കൊടുക്കുന്നുണ്ട്.

‘പെണ്ണുങ്ങളുടെ കയ്യില്‍ നിന്ന് ചുട്ടമറുപടി കിട്ടി പെടലി ഉളുക്കിയ സ്ഥിതിക്ക് ഒരു ഉപ്പ് സോഡ് എടുക്കട്ടെ’ എന്ന് ഒരാള്‍  പോസ്റ്റിന്റെ താഴെ കമന്‍റു ചെയ്തിട്ടുണ്ട്. ‘വേണ്ടടാ നീ സോഡ വാങ്ങാന്‍ പോയാല്‍ പാവാട ആരു പിടിക്കും’ എന്നാണ് ജൂഡ് അതിന് മറുപടി പറയുന്നത്. പാര്‍വതിയെ അനുകൂലിച്ച്‌ സംസാരിക്കുന്ന പുരുഷന്‍മാരെ കളിയാക്കുന്ന രീതിയിലാണ് ഈ മറുപടിയും.

എന്നാല്‍, പിന്നീട് വിഷയത്തില്‍ നേരിട്ട് മറുപടി കൊടുത്ത് നടി പാര്‍വതി തന്നെ രംഗത്തുവരികയും ചെയ്തു

 

 

 

prp

Related posts

Leave a Reply

*