മലപ്പുറം : മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി.
പാലക്കാട് സ്വദേശിയായ അമ്മ സ്വന്തം വീട്ടില്‍ പോയപ്പോഴായിരുന്നു അച്ഛന്റെ ക്രൂരകൃത്യം. ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശശി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.

