മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അഫ്സല് ആലപിച്ച മനോഹരമായ ‘മേലേ സൂര്യന് മിന്നിത്തിളങ്ങിടുമ്പോള്‍..’ എന്ന ഗാനമാണ് ദൃശ്യങ്ങള്‍ക്ക് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ നായികമാരായെത്തുന്നത് പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ്. മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവര്‍ ഒരിടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്.
റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് , ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്മാന്, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വന്‍ താരനിരയുണ്ട്. ഇവരെ കൂടാതെ മഹിമ നമ്പ്യാര്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം.